play-sharp-fill
ഇവിടെ ആരും ആരെയും റേപ് ഒന്നും ചെയ്യുന്നില്ല, എല്ലാം കഴിഞ്ഞിട്ട് സംഘടനയില്‍ പോയി പറഞ്ഞിട്ടെന്ത് കാര്യം; എന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് തടയാന്‍ ശ്രമിക്കണം; ഡബ്ല്യൂസിസിയെ കുറിച്ച്‌ പ്രതികരിച്ച് നടൻ ബൈജു സന്തോഷ്

ഇവിടെ ആരും ആരെയും റേപ് ഒന്നും ചെയ്യുന്നില്ല, എല്ലാം കഴിഞ്ഞിട്ട് സംഘടനയില്‍ പോയി പറഞ്ഞിട്ടെന്ത് കാര്യം; എന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് തടയാന്‍ ശ്രമിക്കണം; ഡബ്ല്യൂസിസിയെ കുറിച്ച്‌ പ്രതികരിച്ച് നടൻ ബൈജു സന്തോഷ്

സ്വന്തം ലേഖിക

കൊച്ചി: ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത് ബാലതാരമായി എത്തിയ നടനാണ് ബൈജു സന്തോഷ്.

കുറച്ചു നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ബൈജു പുത്തന്‍പണം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തിരിച്ചെത്തി. എൻ്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാദിര്‍ഷാ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന സിനിമയില്‍ നായകതുല്യമായ വേഷം ചെയ്തു. ഇപ്പോഴിതാ ഡബ്ല്യൂ സി സി യെ കുറിച്ച്‌ പറയുകയാണ് അദ്ദേഹം.

താരത്തിന്റെ വാക്കുകള്‍ :

‘സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകിച്ചൊരു സംഘടനയുടെ ആവശ്യമില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം വളരെ ബോള്‍ഡ് അല്ലെ ? അവരോട് ആര്‍ക്കാണ് കളിക്കാന്‍ പറ്റുന്നത് ?

ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് എന്താടാ, നിനക്കെന്തു വേണം എന്ന് ചോദിച്ചാല്‍ ആര്‍ക്കാണ് തടയാന്‍ സാധിക്കുന്നത് ? അപ്പോഴേ സ്ഥലം വിടും. അത്രേയുള്ളൂ ഇവിടുത്തെ പുരുഷനെന്നു പറയുന്നത്.

തെറ്റ് ചോദിക്കാനുള്ള തന്റേടം വേണം, അത്രയേ ഉള്ളൂ. തന്റേടം കാണിക്കാനുള്ളതല്ലേ ? ഒരു സ്ത്രീ ബോള്‍ഡ് ആയി പെരുമാറിയാല്‍ തീരുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളൂ. പഴയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല.

വ്യക്തിപരമായി സ്‌ട്രോങ് ആവുക എന്നതാണ് പ്രധാനം. എന്തെങ്കിലും സംഭവിക്കുന്നതിനു മുന്‍പ് തടയാന്‍ ശ്രമിക്കണം, അതല്ലാതെ എല്ലാം കഴിഞ്ഞിട്ട് സംഘടനയില്‍ പോയി പറഞ്ഞിട്ടെന്ത് കാര്യം?

എല്ലാ പുരുഷന്മാരെയും നന്നാക്കാന്‍ പറ്റുമോ ? അവര്‍ ആഗ്രഹം തോന്നിയാലത് പറയും. ഇവര്‍ക്ക് എന്താണോ തോന്നുന്നത് അത് ചെയ്യുക. പ്രതികരിക്കാന്‍ തോന്നിയാല്‍ പ്രതികരിക്കട്ടെ.

ഇതിനെ കുറിച്ചെല്ലാം കൂടുതല്‍ സംസാരിക്കാന്‍ പോയാല്‍ വഷളാകും. ഇവിടെ ആരും ആരെയും റേപ് ഒന്നും ചെയ്യുന്നില്ല. പതിനെട്ടു വയസ്സ് തികയാത്ത കുട്ടി ആണെങ്കില്‍ പോക്സോയില്‍ പെടും. ഒരാണ് ഒരാണിനെ ചീത്ത വിളിച്ചാല്‍ അവിടെ അടി നടക്കും. ഒരു പെണ്ണ് ഒരാണിനെ ചീത്ത വിളിച്ചാല്‍, ആണ് ഒതുങ്ങി പോകും. ഇഷ്ടമില്ലാത്തവര്‍ പ്രതികരിക്കട്ടെ.’