play-sharp-fill
കൃത്രിമ രേഖയുണ്ടാക്കിയ കേസിൽ ഗോകുലം ഗോപാലന്റെ മകൻ കുടുങ്ങി: ഒമാനിൽ പിടിയിലായ ബൈജു ഗോപാലിന് തടവും നാടുകടത്തലും ശിക്ഷ; ഇനി ജന്മത്ത് ഒമാനിൽ കാലുകുത്താനാവില്ല

കൃത്രിമ രേഖയുണ്ടാക്കിയ കേസിൽ ഗോകുലം ഗോപാലന്റെ മകൻ കുടുങ്ങി: ഒമാനിൽ പിടിയിലായ ബൈജു ഗോപാലിന് തടവും നാടുകടത്തലും ശിക്ഷ; ഇനി ജന്മത്ത് ഒമാനിൽ കാലുകുത്താനാവില്ല

സ്വന്തം ലേഖകൻ

അൽഅയ്ൻ: കൃത്രിമ രേഖയുണ്ടാക്കി നാടുവിടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലിന് ശിക്ഷവിധിച്ച് കോടതി. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ നിന്നും കഷ്ടിച്ച രക്ഷപെട്ട ദിവസം തന്നെയാണ് ബൈജുഗോപാലിന്റെ ശിക്ഷാ വിധി വന്നിരിക്കുന്നത്.
ഒരു മാസം തടവും നാടുകടത്തലുമാണ് അൽഅയ്ൻ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
എന്നാൽ 20 കോടി രൂപയുടെ സാമ്പത്തിക കേസിൽ യാത്രാവിലക്ക് നിലവിലുള്ളതിനാൽ കേസ് തീർപ്പായി മാത്രമേ ബൈജുവിനെ നാടുകടത്തൂ. അൽഐൻ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. നാടുകടത്തപ്പെട്ടുകഴിഞ്ഞാൽ ബൈജു ഗോപാലിന് ജന്മത്ത് പിന്നീട് ഒമാൻ എന്നു പറയുന്ന സ്ഥലത്ത് കടക്കാൻ സാധിക്കില്ല.
20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുഎഇയിൽ കേസ് നേരിടുകയായിരുന്നു ബൈജു ഗോപാലൻ. ഈ കേസിലെ യാത്രാവിലക്ക് മറികടക്കാൻ കൃത്രിമ രേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞമാസമാണ് യുഎഇയിൽ നിന്ന് കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് പോകാൻ ശ്രമിക്കവെ ബൈജു ഒമാനിൽ പിടിയിലായത്. യുഎഇ താമസ വിസയിൽ ആയതിനാൽ ഒമാൻ അധികൃതർ ഇദ്ദേഹത്തെ യുഎഇക്ക് കൈമാറി. തമിഴ്നാട്ടിൽ വിപുലമായ രാഷ്ട്രീയ വ്യവസായിക ബന്ധമുള്ള രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്ബത്തിക കേസ് നൽകിയിട്ടുള്ളത്.