
ബാഗ് താഴെ വച്ച് ഒന്നുതൊഴുതു; തിരിഞ്ഞു നോക്കിയപ്പോൾ ബാഗ് കാണാനില്ല: കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗ് തട്ടിയെടുത്തു; തിരുനക്കരക്ഷേത്ര മൈതാനത്ത് അലഞ്ഞ് തിരിയുന്നവരെ നീക്കം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലന്ന് വ്യാപക ആരോപണം
കോട്ടയം: ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ ബാഗ് പട്ടാപ്പകൽ മോഷ്ടിച്ചു. പണവും ആധാർ കാർഡും അടക്കമുള്ള സാധനങ്ങൾ ബാഗിലുണ്ടായിരുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ എട്ടരയോടെ ദർശനത്തിനെത്തിയ യുവതിയുടെ ബാഗാണ് മോഷണം പോയത്.
ക്ഷേത്രത്തിന്റെ പ്രധാന വാതിലിനോട് ചേർന്ന് ആളുകൾ ഇരിക്കുന്ന ഭാഗത്ത് ബാഗ് വച്ച ശേഷം ക്ഷേതത്തിനുള്ളിൽ കയറി. തൊഴുതു തിരികെ എത്തിയപ്പോൾ ബാഗ് കാണാതായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന് മുൻവശത്ത് പോക്കറ്റിക്കാരും, തട്ടിപ്പുകാരും അലഞ്ഞുതിരിയുന്ന ആളുകളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്.
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിതത്വം ഇല്ല എന്നതാണ് ഇവിടത്തെ പ്രശ്നം.
ക്ഷേത്രപരിസരത്ത് ഭക്ത ജനങ്ങൾ അല്ലാത്ത നിരവധി ആളുകൾ തമ്പടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ മോഷ്ടാക്കളും ക്രിമിനലുകളുമുണ്ട്.
ഇവരെ നിയന്ത്രിക്കേണ്ടത് പോലീസാണ്. എന്നാൽ തിരുനക്കരയുടെ പരിസരത്ത് പോലും പോലീസ് ഉണ്ടാകില്ല. ബാഗ് മോഷണം പോയ സംഭവത്തിൽ വെസ്റ്റ് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.