
ധ്യാനത്തിനെന്ന പേരിൽ വീട് വിട്ട യുവാവിന്റെ മൃതദേഹം ഹിമാലയത്തിൽ: മൃതദേഹം കണ്ടെത്തിയത് ബദ് രീനാഥിലെ പാറക്കെട്ടിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹിമാലയത്തിൽ ധ്യാനത്തിനായി വീട് വിട്ട യുവാവിന്റെ മൃതദേഹം ബദ് രീനാഥിലെ പാറക്കെട്ടിൽ നിന്നും ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഹിമാലയത്തിൽ അടക്കം ആത്മീയ യാത്രകളിൽ അഭയം കണ്ടെത്തിയിരുന്ന അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ് (36) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളിൽ നാരായണ പർവതത്തിൽ നിന്നും കഴിഞ്ഞ ദിവസം അധികൃതർ കണ്ടെത്തിയത്.
നാരായണ പർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം എന്നിവ കണ്ടെത്തുയായിരുന്നു. ഇതുസംബന്ധിച്ച് രണ്ടു ദിവസം മുമ്പാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തുടർന്ന് സൂരജിന്റെ അച്ഛൻ ബദരീനാഥിലെത്തി അന്ത്യ കർമ്മങ്ങൾ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരി രാജഗിരി കോളേജിൽ നിന്നും കംപ്യൂട്ടർ എൻജിനിയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. തുടർ പഠനം ഇവിടെയായിരുന്നു.
അമേരിക്കയിൽ പഠിക്കുന്ന കാലത്താണ് ഓൺലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തിരഞ്ഞെടുത്തു. പുണ്യസ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുള്ള ഇദ്ദേഹം ഒടുവിൽ ബദരീനാഥിലാണ് കേന്ദ്രീകരിച്ചത്.