video
play-sharp-fill

അയർക്കുന്നത്ത് ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു

അയർക്കുന്നത്ത് ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: ആറുമാനൂർ മഹാത്മ യുവജനക്ഷേമകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റേർണൽ ഷട്ടിൽ ടൂർണ്ണമെന്റി്‌ന് ആവേശകരമായ അന്ത്യം.

അത്യന്തം വാശിയേറിയ ഡബിൾസ് വിഭാഗം ഫൈനൽ മത്സരത്തിൽ സജിത്ത് മംഗലത്ത് ,റോഷൻ ജെയിംസ് ടീം വിജയികളായി.ജോയിസ് കൊറ്റത്തിൽ, ബിബിൻ കുളത്തുകാല ടീം റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ലൂസേഴ്‌സ് ഫൈനലിൽ പ്രദീഷ് വട്ടത്തിൽ ,അനിൽകുമാർ പി.എസ് ടീം വിജയികളായി.
വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിമുക്ത ഭടൻ അജിത് കുമാർ വിതരണം ചെയ്തു.
ഒന്നാം സമ്മാനക്കാർക്ക് പ്രവീൺ രാജു സ്‌പോൺസർ ചെയ്ത് സ്വയം തടിയിൽ കടഞ്ഞെടുത്ത് നിർമ്മിച്ച ട്രോഫിയാണ് നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group