തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലാ പൊലീസിൽ തന്നെ അത്യപൂർവമായ അന്വേഷണ മികവിന്റെ പടികയറിയിരിക്കുകയാണ് എ.എസ്.ഐ പി.എൻ മനോജ്. ജില്ലാ പൊലീസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അപൂർവ്വമായി മാത്രം ലഭിക്കുന്ന മൂന്നാമത് ബാഡ്ജ് ഓഫ് ഹോണറാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിൽ പി.എൻ മനോജും ഉണ്ടായിരുന്നു. ഈ അന്വേഷണ മികവിനാണ് ഇപ്പോൾ വീണ്ടും ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ കഞ്ഞിക്കുഴിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വാറങ്കലിൽ പോയി അറസ്റ്റ് ചെയ്ത കേസിന്റെ അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരുന്നു.
അന്നു പുരസ്‌കാരം ലഭിച്ച അന്വേഷണ സംഘത്തിൽ മനോജുമുണ്ടായിരുന്നു.
ഇതിനു ശേഷം യാതൊരു തെളിവുമില്ലാത്ത കോട്ടയം എം.സി റോഡിൽ ടിബി ജംഗ്ഷനിൽ ലക്ഷ്യ ബിൽഡിംങിലെ കൊലക്കേസിൽ മികവാർന്ന പ്രകടനമാണ് അന്വേഷണ സംഘം നടത്തിയത്.
ഈ അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരുന്നു. അന്നും, അന്വേഷണ സംഘത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്നു മനോജ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് മൂന്നു തവണ അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ലഭിക്കുക എന്നത് അപൂർമാണ്. ഈ നേട്ടമാണ് ഇപ്പോൾ മനോജിനെ തേടി എത്തിയിരിക്കുന്നത്.