video
play-sharp-fill
ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അടക്കമുള്ള ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി: ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങിയത് കൊച്ചിയിൽ നടന്ന ചടങ്ങിൽ

ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അടക്കമുള്ള ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി: ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങിയത് കൊച്ചിയിൽ നടന്ന ചടങ്ങിൽ

സ്വന്തം ലേഖകൻ

കോട്ടയം : മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ജിലാ പോലിസ് മേധാവി ജി ജയദേവ് ഐ പി എസ് നും കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിനും അടക്കം എട്ടുപേര്‍ക്ക്‌ സംസ്ഥാന പൊലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എഡിജിപി പത്മകുമാറിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പുരസ്കാരം സ്വീകരിച്ചു.

കോട്ടയം ജില്ലാ പൊലിസ് മേധാവി ജി ജയദേവ് , കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍ , കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍ , മുന്‍ കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ വി എസ് പ്രദീപ്‌ കുമാര്‍ ,സബ്‌ ഇന്‍സ്പെക്ടര്‍ വി എസ് ഷിബുക്കുട്ടന്‍ , അസിസ്ടന്റ്റ് സബ് ഇന്‍സ്പെക്ടർമാരായ പി എന്‍ മനോജ്‌ ,  അഭിലാഷ് , കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍ എന്നിവരെയാണ് ബാഡ്ജ് ഓഫ് ഹോണറിനു തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകള്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇന്‍ഡക്സ് ചെയ്തു സൂക്ഷിക്കാനുള്ള ആധുനിക സംവിധാനം “സ്മാര്‍ട്ട്‌ തൊണ്ടി റൂംസ്” എന്ന പേരില്‍ കേരളത്തില്‍ ആദ്യമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിആയിരുന്നപ്പോള്‍ നടപ്പോലാക്കിയതിനാണ് ജില്ലാ പൊലിസ് മേധാവി ജി ജയദേവിനു ബാഡ്ജ് ഓഫ് ഹോണര്‍.

2019 ഏപ്രില്‍ മാസത്തില്‍ നഗരത്തിലെ ഒരു കെട്ടിടത്തിനു മുകളില്‍ തിരിച്ചറിയാന്‍ സാധിക്കാതെ കൊല്ലപ്പെട്ടു കിടന്ന ആളുടെ വിവരങ്ങളും ഘാതകനെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയതിനാണ് കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍ , കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍ , സബ്‌ ഇന്‍സ്പെക്ടര്‍ വി എസ് ഷിബുക്കുട്ടന്‍ , അസിസ്റ്റൻ്റ് സബ് ഇന്‍സ്പെക്ടർമാരായ പി എന്‍ മനോജ്‌ ,  അഭിലാഷ് എന്നിവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്

മരിച്ചത് ആരെന്നോ കൊന്നത് ആരെന്നോ അറിയാതെ പോലിസിനെ കുഴക്കിയ ഈ കേസില്‍ ഏകദേശം അയ്യായിരത്തിലധികം ഫോണ്‍ നമ്പരുകളും , അതിലേറെ അന്യ സംസ്ഥാന തൊഴിലാളികളെയും അഞ്ഞൂറോളം സി സി ടി വി ക്യാമറകളും പരിശോധിച്ചാണ് മികവുറ്റ രീതിയില്‍ പൊലിസ് ഈ കേസ് തെളിയിച്ചത്.

തന്റെ ഉറ്റ ചങ്ങാതിയായ പുഷ്നാഥ് സൈബിയയുടെ യുടെ ബാങ്ക് അക്കൌണ്ടില്‍ നാലുലക്ഷത്തിലധികം രൂപ ഉണ്ടെന്നു കണ്ടെത്തിയ അപ്പു റോയ് പണത്തിനു വേണ്ടി തന്റെ ഉറ്റ ചങ്ങാതിയെ മദ്യപിക്കാന്‍ വേണ്ടി വിളിച്ചു വരുത്തി കൊലപാതകം നടത്തിയതിനു ശേഷം എ ടി എം കാര്‍ഡുമായി ബംഗ്ലൂരില്‍ ഒളിവില്‍ പോയ സംഭവമാണ് പൊലിസ് ശാസ്ത്രീയമായി തെളിയിച്ചത്.

കോട്ടയം ജില്ലാ പൊലീസിന്റെ അഭിമാന പദ്ധതിയായ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ മികവുറ്റ നടത്തിപ്പിനാണ് കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്പെക്ടര്‍ കെ ആർ അരുണ്‍കുമാറിനു ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്.