ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ അടക്കം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.സുഭാഷ് എന്നിവർ അടക്കം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. സംസ്ഥാനത്ത് പ്രവർത്തന മികവു കാട്ടിയ 239 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ബാഡ്ജ് ഒഫ് ഓണർ ബഹുമതി സമ്മാനിച്ചത്. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് പുരസ്‌കാരം വിതരണം ചെയ്തത്. മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് 11 പേർ കമന്റേഷൻ സർട്ടിഫിക്കറ്റിന് അർഹരായി. കുറ്റാന്വേഷണമേഖലയിലെ 118 പേർക്കും, ക്രമസമാധാനപാലനത്തിലെ പതിനേഴു പേർക്കും, ഇന്റലിജൻസ് മേഖലയിലെ 35 പേർക്കും, പരിശീലനമികവിന് 13 പേർക്കും ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ നാലുപേരും, സോഷ്യൽ പൊലീസിംഗ്, സൈബർക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ 15 പേരും ആദരവിന് അർഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പൊലീസിലെ പതിനൊന്നു പേരും വനിതാ പൊലീസിലേയും, പബ്ലിക് റിലേഷൻസിലെയും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെയും ഓരോരുത്തരും മറ്റ് വിഭാഗങ്ങളിൽനിന്ന് 19 പേരും പുരസ്‌കാരത്തിന് അർഹരായി.
എ.ഡി.ജി.പിമാരായ അനിൽ കാന്ത്, എസ്. ആനന്ദകൃഷ്ണൻ, ഡോ.ഷേഖ് ദർവേഷ് സാഹേബ്, ടി.കെ.വിനോദ് കുമാർ, മനോജ് എബ്രഹാം, ഐ.ജിമാരായ എസ്.ശ്രീജിത്ത്, അശോക് യാദവ്, പി.വിജയൻ, ഡി.ഐ.ജി മാരായ അനൂപ് കുരുവിള ജോൺ, പി.പ്രകാശ്, എസ്.പി മാരായ ഡോ.ശ്രീനിവാസ്.എ, ഹരിശങ്കർ, കറുപ്പസാമി.ആർ, സുജിത്ത് ദാസ്, ജെ. സുകുമാര പിള്ള എന്നിവരും ബഹുമതിക്ക് അർഹരായി.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ഗാന്ധിനഗർ സ്റ്റേഷനിലെ എസ്. ഐ ടി.എസ് റെനീഷ്, ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.കെ റെജി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എസ്.അജിത്, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫിസർ വി.എസ് മനോജ്കുമാർ എന്നിവർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കടുത്തുരുത്തിയിൽ പണമിടപാട് സ്ഥാപന ഉടമ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയതിനാണ് മുൻ വൈക്കം ഡിവൈ.എസ്.പിയും നിലവിലെ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പിയുമായ കെ.സുഭാഷ്, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന കെ.എസ്് ജയൻ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.പി മോഹൻദാസ്, തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ കെ.നാസർ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.സജി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ സുശീലൻ, മണിമല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിർ കെ.എസ് അഭിലാഷ് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group