സ്വന്തം ലേഖകന്‍
കോട്ടയം: സംസ്ഥാന പൊലീസ് മേധാവിയുടെ 2021 ലെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 255 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുറ്റാന്വോഷണത്തിലെ മികവിനാണ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിവരുന്നത്.
മുന്‍ കോട്ടയം അഡീഷണല്‍ എസ്.പിയും നിലവില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയുമായ എസ് സുരേഷ് കുമാറിനും കോട്ടയം വെസ്റ്റ് എസ്എച്ച്ഓ അനൂപ് കൃഷ്ണയ്ക്കും ഇത്തവണ പുരസ്‌കാരത്തിളക്കമുണ്ട്. എസ്.പി എസ് സുരേഷ് കുമാര്‍ ആറാം തവണയും ആര്‍.പി അനൂപ് കൃഷ്ണ മൂന്നാം തവണയുമാണ് ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group