കോട്ടയം : സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കരസ്ഥമാക്കി കോട്ടയം ജില്ലയിലെ 8 പോലീസ് ഉദ്യോഗസ്ഥർ.
ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടികൂടി അന്വേഷണ മികവിനാണ് അംഗീകാരം.
ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥൻ എ കെ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ വി എസ്,
വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്,
എസ് സിപിഒമാരായ സന്തോഷ് പി സി ,
തോമസ് സ്റ്റാൻലി,
ശ്യാം എസ് നായർ,
സിപിഒ നിയാസ് എം എ,
സതീഷ് കുമാർ പി എ എന്നിവർക്കാണ് പുരസ്കാരം.
2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സിസിടിവിയുടെ യുടെ ഡിവിആർ ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.
പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ , പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജ് , നിരത്തുപാറ കലഞ്ഞൂർ അനീഷ് ആന്റണി എന്നിവരെയാണ് പിടികൂടിയത്.