എറണാകുളം : സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ‘ബാഡ്ജ് ഓഫ് ഹോണർ’ കരസ്ഥമാക്കി എറണാകുളം ക്രൈംബ്രാഞ്ച് എക്കണോമിക് ഒഫൻസ് വിങ്ങിലെ ഉദ്യോഗസ്ഥനായ എസ് ഐ മനോജ് കുമാർ ടി ഡി.
2023 – ൽ നടന്ന തട്ടിപ്പ് കേസിലെ അന്വേഷണ മികവാണ് മനോജ് കുമാറിനെ അവാർഡിന് അർഹനാക്കിയത്
സ്നാപ്ഡീൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സമ്മാനം അടിച്ചെന്ന് പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ ബിഹാർ നവാഡ സ്വദേശികളായ പ്രതികളെ ജാർഖണ്ഡിലെ റാഞ്ചിയിൽ എത്തി പിടികൂടുകയുമായിരുന്നു മനോജിന്റെ നേതൃത്വത്തിലുള്ള സംഘം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്. ഈ കേസിൽ നടത്തിയ അന്വേഷണ മികവാണ് മനോജ് കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.