ദിവസവും ബദാം കഴിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞോളൂ….!

Spread the love

കോട്ടയം: പോഷകസമൃദ്ധമായ ഡ്രൈ ഫ്രൂട്ട് ആണ് ബദാം വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍, നാരുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് ബദാം.

video
play-sharp-fill

ഇത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, ചർമ്മം മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു.

പക്ഷെ അതങ്ങനെ വാരി വലിച്ചൊന്നും കഴിച്ചിട്ട് കാര്യമില്ല. ദിവസവും അഞ്ച് അല്ലെങ്കില്‍ ആറ് ബദാം വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ ഗ്ലൂക്കോസിനെയും, കൊളസ്ട്രോളിനെയും ക്രമപ്പെടുത്തുന്ന ഈ നട്സിന് ഹൃദയാരോഗ്യത്തെയും സംരക്ഷിക്കാൻ കഴിയും.

ബദാമിന്റെ തൊലി നീക്കം ചെയ്ത്, കുതിർത്ത് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും നല്ലതാണ്. ഉച്ചയ്ക്കോ വൈകുന്നേരമോ വിശക്കുമ്പോള്‍ കഴിക്കാം. ഇനി ബദാം വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പാലില്‍ കുതിർത്ത് അരച്ചോ അല്ലെങ്കില്‍ സ്മൂത്തിയില്‍ ചേർത്തോ കഴിക്കാം. വേനല്‍ക്കാലത്ത് ഉണക്ക ബദാം കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ചൂട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ബദാമിലെ പോഷകങ്ങള്‍ ശരീരത്തിന് എളുപ്പത്തില്‍ ലഭ്യമാക്കാൻ കുതിർക്കുന്നത് സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

ബദാം പതിവായി കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നട്സ്‌ അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.