കോട്ടയത്തെ ഭക്ഷണം അത്ര മോശമോ? മോശം ഭക്ഷണത്തിന് ഈ വർഷം പിഴ ആയി ഈടാക്കിയത് 12 ലക്ഷം രൂപ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷമാണ് ഏറ്റവു കൂടുതല്‍ പിഴ ലഭിച്ചത്. 2016 മുതല്‍ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജില്ലയിലെ ഒമ്പത് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്.

video
play-sharp-fill

കൊവിഡ് സമയത്താണ് ഏറ്റവും കുറവ് പരിശോധന നടന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം വെജിറ്റേറിയന്‍ ഹോട്ടലുകള്‍ അടഞ്ഞു പോവുകയും അറേബ്യന്‍ ഭക്ഷണ ശാലകള്‍ കൂടുതലായി തുറക്കുകയും ചെയ്തു. പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെ മാത്രം 12,69,500 രൂപയാണ് പിഴയായി ലഭിച്ചത്. ആയിരത്തിലേറെ ഹോട്ടലുകള്‍ നടപടിക്ക് വിധേയമായി. ഈ സമയത്താണ് കോഴിക്കോടും, കോട്ടയം സംക്രാന്തിയിലും അറേബ്യന്‍ ഭക്ഷണം കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചത്. ഇതോടെ പരിശോധന കര്‍ശനമാക്കി.

“പണം നൽകി കഴിക്കുന്ന ഭക്ഷണം വൃത്തിയായി നല്‍കാനുള്ള അടിസ്ഥാന മര്യാദയാണ് ഹോട്ടലുകള്‍ കാട്ടേണ്ടത്. പരിശോധന കര്‍ശനമാക്കുക മാത്രമേ പരിഹാരമുള്ളൂ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group