‘എംഡിക്ക് താല്‍പര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ല’: തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌  വെളിപ്പെടുത്തി നടി  അനാര്‍ക്കലി

‘എംഡിക്ക് താല്‍പര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ല’: തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടി അനാര്‍ക്കലി

സ്വന്തം ലേഖിക

കൊച്ചി: യുവ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനാര്‍ക്കലി.

ദുബായിലൊരു ഉദ്ഘാടനത്തിനു പോയപ്പോള്‍ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നില്‍ക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നില്‍ക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം.

ചോദിച്ച്‌ ചോദിച്ച്‌ അവസാനം അയാള്‍ പറഞ്ഞു. എംഡിക്ക് അനാര്‍ക്കലിയോട് താല്‍പര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്.’

‘എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

താല്‍പര്യമുണ്ടാവാന്‍ ചാന്‍സുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാന്‍ പറഞ്ഞു,’ അനാര്‍ക്കലി പങ്കുവച്ചു