
മാസം ഭക്ഷിക്കുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസിനി കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?. രോഗ വാഹകരായ പലതരം ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാറുണ്ട്. എന്നാല്‍ മാരകമായ ജീവനെ വരെ ബാധിക്കുന്ന ഒരു ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസിനി.
ഈ വര്‍ഷം ഫ്‌ളോറിഡയില്‍ വിബ്രിയോ വള്‍നിഫിക്കസിനി അണുബാധ മൂലം മരണമടഞ്ഞത് നാല് പേരാണ്. കൂടാതെ സംസ്ഥാനത്ത് ഇതുവരെ 11 പേർക്ക് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിബ്രിയോ വള്‍നിഫിക്കസ് അണുബാധയെ കുറിച്ച് അറിയാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അപകടകരമായ ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. പ്രധാനമായും ചൂടുള്ള കടൽവെള്ളത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ ബാക്ടീരിയ, മനുഷ്യരിൽ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകാം. വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ ശരീരത്തിൽ ചെറുതും വലിയതുമായ മുറിവുകൾ ഉള്ളപ്പോൾ കടൽജലത്തിൽ ഇറങ്ങുന്നതിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടന്നു ആശങ്കാജനകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
അപൂര്‍വ്വമായി കാണപ്പെടുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വള്‍നിഫിക്കസ്. അമേരിക്കയില്‍ എല്ലാവര്‍ഷവും ഏകദേശം 100 മുതല്‍ 200 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പ്രധാന രോഗ ലക്ഷണങ്ങള്‍
പനി, തണുപ്പ്, ചര്‍മ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീര്‍ക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകള്‍, ചര്‍മ്മത്തില്‍ ദ്രാവകം നിറഞ്ഞ കുമിളകള്‍, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, തലകറക്കം, ബോധക്ഷയം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്ന ലക്ഷണങ്ങള്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്.