ഡോക്ടർമാരെ സംരക്ഷിക്കുകയാണ്, റെക്കോഡ് സൂക്ഷിക്കാതിരുന്നതിന്റെ പേരിൽ ലാബിലെ സ്കാനിങ് സെന്ററുകൾ മാത്രമാണ് പൂട്ടിയത്, ആരോ​ഗ്യമന്ത്രി ഒന്നു തിരഞ്ഞുനോക്കിയില്ല, ആരോ​ഗ്യമന്ത്രിയും ഡിഎംഒയും ഇടപെട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകും; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം സമരത്തി‌നൊരുങ്ങുന്നു

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ ​ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം സമരത്തി‌നൊരുങ്ങുന്നു. ഇനിയും ആരോ​ഗ്യമന്ത്രിയും ഡിഎംഒയും ഇടപെട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ പിതാവ് അനീഷ് പറഞ്ഞു.

ഡോക്ടർമാരെ സംരക്ഷിക്കുന്ന നടപടിയാണ് നിലവിലുള്ളതെന്നും ആശുപത്രിയുടെ വാതിൽക്കൽ പോയി അവിടുന്ന് നീതി നേടുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് ലാബുകാരെ പൂട്ടിയതു മാത്രമാണ് ഉണ്ടായ നടപടി.

ലാബിലെ സ്കാനിങ് സെന്ററുകൾ മാത്രമാണ് നിലവിൽ പൂട്ടിയിട്ടുള്ളത്. അതും റെക്കോഡ് സൂക്ഷിക്കാതിരുന്നതിന്റെ പേരിലാണ്. ആരോ​ഗ്യമന്ത്രി ആലപ്പുഴവരെ വന്നിട്ടും ഒന്നു തിരഞ്ഞുനോക്കിയില്ല. ഡോക്ടർമാരുടെ സംഘടന വളരെ വലുതാണ്. അവരെ സംരക്ഷിക്കുക എന്നതാണ് ആരോ​ഗ്യവകുപ്പ് ചെയ്യുന്നത്.- അനീഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരുടെ ഭാ​ഗത്തുനിന്ന് ഇനിയൊരു അനാസ്ഥയുണ്ടാകരുതെന്നും അവസാനത്തേത് ഇതായിരിക്കണമെന്നും അനീഷ് പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ തലച്ചോറിനും ഹൃദയത്തിനും പ്രശ്നമുണ്ട്. ആരോ​ഗ്യനിലയിൽ പുരോ​ഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും അനീഷ് പറഞ്ഞു.

ആലപ്പുഴയിലെ ജില്ലാപോലീസ് മേധാവിയുടെ ഇടപെടൽ കൊണ്ടാണ് ഇത്രയെങ്കിലുമായത്. തന്റെയോ കുടുംബത്തിന്റെയോ മാനസികാവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കുനടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു.

ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാനിടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.