നിവിൻ പോളി ചിത്രം ‘ബേബി ഗേള്‍’ വേള്‍ഡ് വൈഡ് റിലീസ് ജനുവരി 23 ന്

Spread the love

കോട്ടയം: നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 23 ന് വേള്‍ഡ് വൈഡ് റിലീസായി തീയറ്ററുകളില്‍ എത്തും.

video
play-sharp-fill

ഹോസ്പിറ്റല്‍ അറ്റൻഡന്റ് സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തില്‍ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേള്‍. ചിത്രത്തില്‍ നായികയായി എത്തുന്നത് ലിജോ മോള്‍ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നു. ജനിച്ച്‌ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആല്‍ഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.
തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫയസ് സിദ്ദിഖാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group