കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി ശ്വസന നാളത്തിൽ കുടുങ്ങി; മലപ്പുറത്ത് നാലുവയസുകാരനെ രക്ഷപെടുത്തിയത് എൻഡോസ്‌കോപ്പി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കളിക്കുന്നതിനിടെ നാല് വയസുകാരന്റെ ശ്വസന നാളത്തിൽ സ്റ്റീൽ ബാറ്ററി കുടുങ്ങി. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകന്റെ ശ്വസന നാളത്തിലാണ് ചൈനാ നിർമിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി കുടുങ്ങിയത്. എൻഡോസ്‌കോപ്പി വഴി ബാറ്ററി പിന്നീട് പുറത്തെടുത്തു.

വീട്ടിൽ വച്ച് കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി കുട്ടി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു. പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിലെ സർജൻ ഡോ. അപർണാ രാജൻ, ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എൻഡോസ്‌കോപ്പി വഴി ബാറ്ററി പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘ ശ്വാസമെടുക്കുന്നതിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കയറുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.