വ്യക്തിപരമായ ആവശ്യത്തിനായിരുന്നു കുട്ടിയെ മോഷ്ടിച്ചത്; കൂടെയുള്ളത് സ്വന്തം മകൻ തന്നെ; ഭർത്താവ് തുർക്കിയിൽ; മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ മൊഴിയിൽ വ്യക്തത വരാതെ പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് വ്യക്തിപരമായ ആവശ്യത്തിനെന്ന് പൊലീസിനോടു തുറന്നു സമ്മതിച്ച് പ്രതി നീതു.
പതിനൊന്നു വര്‍ഷം മുന്‍പ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആര്‍.രാജ് (33) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിയത് രണ്ടു ദിവസം മുന്‍പാണെന്നു പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാന്‍ പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് കണ്ടെത്തി.
തിരുവല്ല സ്വദേശിയായ ഭര്‍ത്താവുമായി 11 വര്‍ഷം മുന്‍പായിരുന്നു നീതുവിന്റെ വിവാഹം. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇടയ്ക്കു അവധിയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് നാട്ടിലില്ലെന്നും വിദേശത്തേയ്ക്കു തിരികെ പോയെന്നുമാണ് നീതു മൊഴി നല്‍കിയിരിക്കുന്നത്. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലാണ് താമസിച്ചിരുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തിപരമായ ആവശ്യത്തിനായി കുട്ടിയെ ആവശ്യമായി വന്നതോടെ പലരോടും കുട്ടിയ്ക്കായി താന്‍ വിലപേശിയെന്നു നീതു പറയുന്നു. എന്നാല്‍, കുട്ടിയെ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കുട്ടിയെ മോഷ്ടിക്കാന്‍ തീരുമാനം എടുത്തതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന.
ജനുവരി നാലിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ നീതു എത്തിയത്. കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.
ഗൈനക്കോളജി വാര്‍ഡിലേയ്ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാനായിരുന്നു പദ്ധതി. ഇതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നഴ്‌സിന്റെ ഗൗണ്‍ വാങ്ങി. ഈ ഗൗണ്‍ ധരിച്ച് നഴ്‌സിംങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവര്‍ ഗൈനക്കോളജി വാര്‍ഡില്‍ കയറിയത്. വാര്‍ഡില്‍ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപെടാനായിരുന്നു പദ്ധതി. നഴ്‌സിംങ് അസിസ്റ്റന്റ് എന്ന പേരില്‍ ഗൈനക്കോളജി വാര്‍ഡില്‍ കയറിയ ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു.
തുടര്‍ന്നു, കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്ക്കു പാല്‍ നല്‍കിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്‌സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ എട്ടു വയസുള്ള കുട്ടിയ്ക്കും, നവജാത ശിശുവിനുമൊപ്പം നീതുവിനെ ഹോട്ടലില്‍ നിന്നും കണ്ടെത്തി. ആദ്യം പൊലീസ് ചോദിച്ചപ്പോള്‍ തന്റെ കുട്ടി തന്നെയാണ് എന്നു നീതു പറയുകയായിരുന്നു. എന്നാല്‍, പിന്നീട് പൊലീസ് വിശദമായി ചോദിച്ചതോടെയാണ് നീതു സത്യം തുറന്നു പറഞ്ഞത്. തുടര്‍ന്നു, നീതുവിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറി.
തുടര്‍ന്ന്, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് കുട്ടിയെ മോഷ്ടിച്ചതെന്നു നീതു സമ്മതിച്ചത്. എന്നാല്‍, നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് ഒറ്റയ്ക്കെന്നും പ്രതിയുടെ വ്യക്തിപരമായ ആവശ്യത്തിനും സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനും വേണ്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ്പ പറഞ്ഞു.
പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന റാക്കറ്റ് സംഘത്തില്‍പ്പെട്ടയാളല്ലെന്നും മുന്‍പ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളല്ലെന്നാണ് പ്രാഥമിക നിഗമനം. ജനുവരി നാലിന് കോട്ടയത്ത് എത്തി ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങി. വ്യക്തമായ പ്ലാനിംഗോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയെ മറ്റ് വിവരങ്ങള്‍ ലഭ്യമാകു.