video
play-sharp-fill

കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ ഉറക്കി കിടത്തി അമ്മ സാധങ്ങൾ വാങ്ങുന്നതിനിടെ  കാർ മോഷണം പോയി;വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ   കാർ പോലീസ് കണ്ടെത്തി

കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ ഉറക്കി കിടത്തി അമ്മ സാധങ്ങൾ വാങ്ങുന്നതിനിടെ കാർ മോഷണം പോയി;വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ കാർ പോലീസ് കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

കാലിഫോർണിയ :രണ്ടു വയസ്സുളള കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കിക്കിടത്തി മാതാവ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ കാര്‍ മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് പൊലീസ് വന്‍ തിരച്ചില്‍ നടത്തിയശേഷം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിറ്റേന്ന് കാര്‍ കണ്ടെത്തി.

കുഞ്ഞ് അതില്‍ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി അറസ്റ്റിലായി. വിചിത്രമായ ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സണ്ണിവെയിലിലാണ് സംഭവം. രണ്ടു വയസ്സുള്ള ജേക്കബ് ജോര്‍ഡെന്‍ എന്ന ആണ്‍കുട്ടിയെയാണ് കാണാതായത്.

ഉറങ്ങുകയായിരുന്ന കുട്ടിയെ കാറില്‍ കിടത്തി സമീപത്തുള്ള കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്നു അമ്മ മെലിസ ജോര്‍ഡൈന്‍. സാധനങ്ങള്‍ വാങ്ങി കാര്‍ നിര്‍ത്തിയിട്ട പാര്‍ക്കിംഗ് സ്ഥലത്ത് ചെന്നപ്പോള്‍ വാഹനമോ കുട്ടിയോ അവിടെ ഉണ്ടായിരുന്നില്ല.