സെലിബ്രിറ്റി വോക്കിൽ കീരിടമണിഞ്ഞ് കുമാരനെല്ലൂർ സ്വദേശിനി ബേബി കല്ല്യാണി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : ഒ.വി.എം ഇന്ത്യാ ഫാഷൻ നടത്തിയ ഫാഷൻ ക്യൂൻ സീസൺ ടു സെലിബ്രിറ്റി വോക് റൗണ്ടിൽ കോട്ടയം കുമാരനെല്ലൂർ സ്വദേശിനി ബേബി കല്ല്യാണി കീരിടമണിഞ്ഞു.

നിരവധി ഇന്റർനാഷണൽ ലെവൽ പട്ടങ്ങൾ നേടിയ മിസിസ്സ് ഷംഷാദ് സെയ്ദ് താജ് ആണ് ബേബി കല്ല്യാണിയ്ക്ക് കിരീടം അണിഞ്ഞത്. ഇന്ത്യൻ ഫിലിം പനോരമ 2020 തിരഞ്ഞടുക്കപ്പെട്ട നമോ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

നിരവധി ടി.വി സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പരിചിതയാണ് ബേബി കല്യാണി. കുടയംപടി പുത്തൻപറമ്പിൽ രശ്മി സലിന്റെയും സലിൻ രാജിന്റെയും മകളാണ് കല്ല്യാണി.സഹോദരി അക്ഷിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group