ഇടുക്കിയില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു 

Spread the love

ഇടുക്കി : ശാന്തന്‍പാറയിൽ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു.

ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ മധ്യപ്രദേശ് സ്വദേശികളായ ഭഗദേവ്‌സിങ് – ഭഗല്‍വതി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

കൂത്താട്ടുകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ജോലിക്കാരാണിവര്‍. കുളിമുറിയിലുള്ള ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി.