play-sharp-fill
തലയ്ക്ക്   മർദ്ദനമേറ്റ്  ചികിത്സയിലായായിരുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി ;  കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍  പോയതായി പോലീസ്

തലയ്ക്ക് മർദ്ദനമേറ്റ് ചികിത്സയിലായായിരുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി ; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍ പോയതായി പോലീസ്

സ്വന്തം ലേഖിക

രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍

കൊച്ചി: രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്‌ടർമാർ എന്നാൽ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാൾ ഒളിവില്‍.പോയതായി പോലീസ് കണ്ടെത്തി .ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുത്തങ്ങയിലാണ് ഏറ്റവുമൊടുവില്‍ ടവര്‍ ലൊക്കേഷന്‍ കണ്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് രണ്ടരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ആന്റണി ടിജിന്‍ പൊലീസുമായി സംസാരിച്ചിരുന്നു.

കുട്ടിയുടെ അമ്മയുടെ സഹോദരിയ്ക്കും മകനും ഒപ്പം ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ഒളിവില്‍ പോയത്. കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും കുറേ നാളുകളായി ഭര്‍ത്താക്കന്മാരുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടര വയസുകാരിയുടെ പിതാവ് ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.