video
play-sharp-fill

തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാന; കണ്ടെത്തിയത് അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ ;തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോയെന്ന് ആശങ്ക

തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാന; കണ്ടെത്തിയത് അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ ;തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോയെന്ന് ആശങ്ക

Spread the love

സ്വന്തം ലേഖകൻ
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ അറ്റ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി.

അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തിലാണ് തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്.

പ്രദേശവാസിയായ സജില്‍ ഷാജു എന്നയാളാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
ഏഴാറ്റുമുഖം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് സജിൽ ആനക്കുട്ടിയെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയാന ഉള്‍പ്പെടെ അഞ്ച് ആനകള്‍ കൂട്ടത്തിലുണ്ടായിരുന്നു.സജിലാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജിലേഷ് ചന്ദ്രന്‍ സ്ഥലത്തെത്തി ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ ആനക്കുട്ടിക്ക് കാര്യമായ അവശതയില്ല.