play-sharp-fill
ഓടുന്ന വാഹനത്തില്‍ നിന്നു വീണു ; ബേബി ഡ്രൈവര്‍ ബാലതാരത്തിന് ദാരുണാന്ത്യം ; നടന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഓടുന്ന വാഹനത്തില്‍ നിന്നു വീണു ; ബേബി ഡ്രൈവര്‍ ബാലതാരത്തിന് ദാരുണാന്ത്യം ; നടന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

അലബാമ: ഹോളിവുഡ് ചിത്രം ബേബി ഡ്രൈവറിലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്‌സണ്‍ ജോസഫ് മീക്ക് അന്തരിച്ചു. 16 വയസായിരുന്നു. ഓടുന്ന വണ്ടിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്.

ഡിസംബര്‍ 19ന് അലബാമയിലെ വെസ്റ്റവിയ ഹില്‍സില്‍ രാത്രി 10. 45ഓടെയാണ് അപകടമുണ്ടായത്. ഓടുന്ന വണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ മീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഡിസംബര്‍ 21നായിരുന്നു അന്ത്യം. നടന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

2014ലാണ് മീക്കിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജലീല്‍ വൈറ്റ് ആയിരുന്നു ആദ്യ ചിത്രം. 2017ല്‍ ഇറങ്ങിയ ബേബി ഡ്രൈവറില്‍ നായകന്റെ ചെറുപ്പകാലമാണ് ഹഡ്‌സണ്‍ മീക്ക് അവതരിപ്പിച്ചത്. നിരവധി ഷോകളിലും മീക്ക് ഭാഗമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group