
പെരുമ്പാവൂർ : റംബുട്ടാൻ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പെരുമ്പാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശിനി പെരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് (ഒന്ന്) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബുട്ടാൻ വിഴുങ്ങുകയായിരുന്നു.
ഉടൻതന്നെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group