
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം.അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു.പാൽ തൊണ്ടയിൽ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോർട്ട്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടർന്നെന്ന് എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു.മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.ഫെബ്രുവരി 28 ന് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.ഇതിലും യഥാർത്ഥ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറ്റകുറ്റപ്പണിയുടെ പേരിൽ ശിശുക്ഷേമ സമിതിയിൽ നിന്ന് കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.സമീപത്തെ ലോഡ്ജിലേക്കാണ് കുട്ടികളെ മാറ്റിയത്.മാറ്റി പാർപ്പിച്ച കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്നും ആക്ഷേപമുണ്ട്