ഗർഭിണിയായ 27കാരിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ; റോഡരികില്‍ ജന്മം നല്‍കിയ നവജാതശിശുവിന് ദാരുണാന്ത്യം

Spread the love

ഹരിയാന: ചികിത്സ നിഷേധിക്കപ്പെട്ട് റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. ഹരിയാനയിലെ പല്‍വാലയിലാണ് സംഭവം.

video
play-sharp-fill

പല്‍വാല്‍ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 27കാരിക്ക് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിലെത്തിയ യുവതി ഒരാഴ്ച മുൻമ്പുള്ള സ്കാനിങ് റിപോര്‍ട്ട് കാണിച്ചപ്പോള്‍ പുതിയ സ്കാനിങ് റിപോര്‍ട്ട് കാണിക്കണമെന്നും അല്ലാത്തപക്ഷം ചികിത്സ നൽകില്ലെന്നു പറഞ്ഞെന്നാണ് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കൂടാതെ, ഈ സാഹചര്യത്തിൽ സമീപത്തെ ലാബിലേക്ക് പോകാനോരുങ്ങിയ യുവതിക്ക് ആംബുലന്‍സ് സേവനവും ആശുപത്രിയിൽ നിന്നും ലഭിച്ചില്ല, തുടര്‍ന്ന് ഭർത്താവിന്റെ  മോട്ടോര്‍സൈക്കിളില്‍ സ്വകാര്യ ലാബിലേക്ക് കൊണ്ടു പോകുകയായിരുന്നെന്നും   പരാതിയില്‍ വ്യക്തമാക്കുന്നു. ലാബിന്റെ മുന്‍വശം എത്തിയ യുവതിക്ക് പ്രസവന വേദന അനുഭവപ്പെടുകയും റോഡരികില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. വഴിയാത്രക്കാര്‍ ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group