130 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം; എട്ടു മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിൽ കുട്ടിയെ പുറത്ത് എത്തിച്ചു.

Spread the love

ഗുജറാത്ത് :ഗുജറാത്തില്‍ ദ്വാരകയില്‍130 അടി താഴ്ചയിലുളള കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം.

എയ്ഞ്ചല്‍ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബോധാവസ്ഥയില്‍ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴല്‍ക്കിണറിലേക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഡിആര്‍എഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.