കണ്ണൂർ മട്ടന്നൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Spread the love

കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ കരേറ്റയില്‍ മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും രണ്ടുമാസം പ്രായമുള്ള മകനായ മുഹമ്മദ് ഷിബിൽ(2മാസം) ആണ് മരിച്ചത്.

കുഞ്ഞിനെ ഉടൻ തന്നെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് മെരുവമ്ബായിയിലെ മഖാം ഖബർസ്ഥാനിൽ അടക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group