തൃശൂരിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാല് വയസുകാരാന് ദാരുണാന്ത്യം

Spread the love

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാല് വയസുകാരാന് ദാരുണാന്ത്യം.

video
play-sharp-fill

ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. അംഗൻവാടിയിൽ പോകുന്നതിനായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

വീട്ടുകാർ കാണുമ്പോൾ കുട്ടി ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ അടപ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.