video
play-sharp-fill

ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്‌; രണ്ടാം ജീവപര്യന്തവുമായി ബാബു പൂജപ്പുരയിലേയ്ക്ക്

ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്‌; രണ്ടാം ജീവപര്യന്തവുമായി ബാബു പൂജപ്പുരയിലേയ്ക്ക്

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: പാമ്പാടിയിൽ ഓണാഘോഷപരിപാടികൾക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗം തൊണ്ണനാംകുന്നേൽ ബാബു (49)വിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ അനുഭവിക്കേണ്ടി വരും. ഐപിസി സെക്ഷൻ 324 പ്രകാരം മൂന്നു വർഷം കഠിന തടവും പ്രതി അനുഭവിക്കണം.

2011 സെപറ്റംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി വെള്ളൂർ കുന്നേൽപ്പീടികയിലെ റോയൽ കിംങ്‌സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾക്കിടെയാണ് പ്രതിയായ ബാബു, പാമ്പാടി സ്വദേശിയായ വിജീഷിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കുത്തേറ്റ വിജീഷ് സംഭവ സ്ഥലത്തു നിന്നും സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കുഴഞ്ഞു വീണ വിജീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നു ഇവിടെ നിന്നും മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓണാഘോഷപരിപാടികൾക്കിടെ ബാബു മറ്റു രണ്ടു പേരെ കൂടി കുത്തിപ്പരിക്കൽപ്പിച്ചിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥനാനത്തിലാണ 324 പ്രകാരം കേസെടുത്തത്. ഈ കേസിലാണ് പ്രതിയ്ക്ക് മൂന്ന വർഷം കൂടി കഠിന തടവ് വിധിച്ചിരിക്കുന്നത്.

പാമ്പാടി ഭാഗത്തെ സ്ഥിരം കുറ്റവാളിയാണ് ശിക്ഷിക്കപ്പെട്ട ബാബു. നേരത്തെ ബന്ധുവായ വില്ലേജ ഓഫിസറെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബാബുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ മറ്റൊരു കേസിൽ കൂടി ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്നത്.

സാക്ഷികൾ കൂറുമാറിയ കേസിൽ ഏറെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ നിർണ്ണായകമായ ഇടപെടലായിരുന്നു. ഇതേ തുടർന്നാണ് പ്രതിയ്ക്ക് കൃത്യമായ ശിക്ഷ വാങ്ങി നൽകാൻ സാധിച്ചത്. പ്രോസിക്യൂഷനു വേണ്ടി  പ്രോസിക്യുട്ടർ അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

Tags :