play-sharp-fill
കൂമ്പാച്ചി മലയിൽ വീണ്ടും ആൾ ; ‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ? മകനെതിരെ കേസെടുത്തോളു’- പ്രതികരിച്ച്  ബാബുവിന്റെ ഉമ്മ

കൂമ്പാച്ചി മലയിൽ വീണ്ടും ആൾ ; ‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ? മകനെതിരെ കേസെടുത്തോളു’- പ്രതികരിച്ച് ബാബുവിന്റെ ഉമ്മ

സ്വന്തം ലേഖിക
പാലക്കാട് : മലമ്പുഴ ചെറാട് കൂമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. മലയിൽ വീണ്ടും ആൾ കയറിയതിനെ തുടർന്നാണ് ബാബുവിന്റെ ഉമ്മ ഇങ്ങനെ പ്രീതികരിച്ചത്.

ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു.


‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’- ഉമ്മ റഷീദ പ്രതികരിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു കയറിയ ചെറാട് കൂമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ താഴെയെത്തിച്ചു.

മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.