
“ഞാൻ കാര്‍ഡിയോ ചെയ്യുകയാണ്…. കാര്‍ഡിയോ വാര്‍ഡില്‍ അല്ലെന്നു മാത്രം….! ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന വ്യാജ റിപ്പോര്‍ട്ടിനെതിരെ വീഡിയോയുമായി നടന്‍; ഗംഭീര മറുപടിയെന്ന് ആരാധകര്‍
സ്വന്തം ലേഖിക
കൊച്ചി: നടൻ ബാബുരാജിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
വ്യാജ റിപ്പോര്‍ട്ടിന് എതിരെ രസകരവും ശക്തവുമായ പ്രതികരണവുമായി ബാബുരാജ് എത്തിയിരിക്കുകയാണ്. താൻ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ റിപ്പോര്‍ട്ടിന്റെ സ്‍ക്രീൻ ഷോട്ടും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഞാൻ കാര്‍ഡിയോ ചെയ്യുകയാണ് കാര്‍ഡിയോ വാര്‍ഡില്‍ അല്ലെന്നുമാണ് ബാബുരാജ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
‘തലയ്‍ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടും പശ്ചാത്തലത്തില്‍ കേള്‍ക്കാം. വ്യാജ റിപ്പോര്‍ട്ടിന് എതിരെ രൂക്ഷമായിട്ടാണ് വീഡിയോയ്‍ക്ക് കമന്റുകള്‍ ആരാധകര്‍ എഴുതിയിരിക്കുന്നത്.
‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയാണ് ബാബുരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.