
അമ്മ രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം സുഖവാസത്തില്‍; അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായപ്പോള്‍ മുതല്‍ നാട്ടിലെ നോട്ടപ്പുള്ളി; ജാമ്യത്തിലിറങ്ങിയപ്പോള്‍ പീഡനം ഉപേക്ഷിച്ച് കവര്‍ച്ച തൊഴിലാക്കി; മുളന്തുരുത്തി സ്വദേശിനി ട്രയിനില്‍ ആക്രമിക്കപ്പെട്ടത് സൗമ്യ കേസിന് സമാനം; തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി
സ്വന്തം ലേഖകന്‍
ആലപ്പുഴ: ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നെടുത്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ കൊടും ക്രിമിനല്‍. തീവണ്ടിയില്‍ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അക്രമണവും.
തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടന്‍. 2020ല്‍ അയല്‍വാസിയായ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിന് ശേഷം നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ കോടതി ശിക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം പിന്നിട്ടപ്പോഴാണ് മുളന്തുരുത്തി സ്വദേശിനിയെ ട്രയിനില്‍ അക്രമിച്ചത്. ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയില്‍ താമസിക്കുകയാണ്. ഇയാള്‍ വടകരയില്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പൊലീസ് അവിടെയെത്തിയെങ്കിലും യാതൊരു അറിവുമില്ലെന്നാണ് അവര്‍ അറിയിച്ചത്.
റെയില്‍വേ സുരക്ഷാ കമ്മിഷണറെയും കേസില്‍ കക്ഷി ചേര്‍ത്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. വിഷയം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചെന്നൈ റെയില്‍വേ സേഫ്റ്റി കമ്മിഷണറുമായി പൊലീസ് നിരന്തരമായി ചര്‍ച്ചനടത്തുന്നുണ്ടെന്നും അറിയിച്ചു.