
സ്വന്തം ലേഖിക
പാലക്കാട് : വിളിച്ചിട്ടും തിരികെ വരാതെ ബാബു മലയുടെ മുകളിലേക്ക് കയറിപ്പോകുകയായിരുന്നുവെന്ന് ബാബുവിനൊപ്പം കൂമ്പാച്ചി മല കയറിയ കുട്ടി . ആദ്യമായാണ് മല കയറിയത്. രാവിലെ പത്ത് മണിയോടെ കയറിത്തുടങ്ങി.
പകുതിയോളം എത്തിയിരുന്നു,അതിനുശേഷം ഞങ്ങൾ കയറിയില്ല. പക്ഷേ ബാബു മുകളിലേക്ക് പോയി. ബാബു നിർബന്ധിച്ച് ആണ് ഒപ്പം കൂട്ടിയതെന്നും കുട്ടി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഉമ്മയോട് പറഞ്ഞതനുസരിച്ച് മുകളിൽ കയറവേ കാല് കല്ലിൽ തട്ടിയാണ് താഴേക്ക് പതിച്ചത്.
കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞിരുന്നു.മലയിടുക്കിൽപെട്ട ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് പുറത്തെത്തിച്ചത്