അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് നടപടി

Spread the love

പത്തനംതിട്ട: അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

video
play-sharp-fill

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂർ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് നടപടി.രാജിക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് കൈമാറി.

യോഗ്യതയുള്ള, മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ബാബു ദിവാകരന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ട്.

സ്ഥാനാർത്ഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികള്‍ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതുമാണ് ബാബുവിനെ ചൊടിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ അദ്ധ്യക്ഷൻ, കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ ബാബു ദിവാകരൻ വഹിച്ചിട്ടുണ്ട്.