
സ്വന്തം ലേഖകൻ
കോട്ടയം :യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടൻ ഏറ്റുമാനൂർ അസംബ്ലി തിരഞ്ഞെടുപ്പു വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വേട്ട് അഭ്യർത്ഥിക്കുന്ന സമയത്ത് 1991 മെയ് 15 ന് വാര്യ മുട്ടത്ത് വച്ച് ഇടിമിന്നലേറ്റ് മരണമടഞ്ഞതിന്റെ
മുപ്പതാം വാർഷിക ദിനത്തിൽ രക്ത ദാനം നടത്താൻ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി.
കൊവിഡ് മഹാമാരിയെ നേരിടാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യപിച്ചിരിക്കുന്നതിനാൽ എല്ലാ വർഷവും അദ്ധേഹത്തിന്റെ വാര്യമുട്ടത്തെ സ്മ്യതി മണ്ഡപത്തിൽ നടത്തിവരുന്ന പുഷ്പാർച്ചന ഒഴിവാക്കി
അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്തുന്നതിനായി ജില്ലയിലെ പാർട്ടിയുടെയും , യൂത്ത് ഫ്രണ്ടിന്റെയും , മറ്റ്പോഷക സംഘടനകളുടെയും , പ്രവർത്തകർ അതാതു നിയോജകമണ്ഡലങ്ങളിൽ ഉള്ള ബ്ലഡ് ബാങ്കുകളിൽ എത്തി രക്തദാനം നടത്തുമെന്ന്
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group