play-sharp-fill
പ്രതിഷേധത്തിന്റെ ഒറ്റയാൾ രൂപം..! നാടക നടൻ ബബിൽ പെരുന്ന ഓർമ്മയായി

പ്രതിഷേധത്തിന്റെ ഒറ്റയാൾ രൂപം..! നാടക നടൻ ബബിൽ പെരുന്ന ഓർമ്മയായി

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: ഒറ്റയാൾ നാടകങ്ങളിലൂടെ ജനകീയ പ്രതിഷേധം സമൂഹ മധ്യത്തിൽ എത്തിച്ചിരുന്ന ബബിൽ പെരുന്ന എന്ന വർഗീസ് ഉലഹന്നാൻ (56) നിര്യാതനായി.

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും പ്രമുഖ ഒറ്റയാൾ തെരുവ് നാടക കലാകാരനുമായ സ്വാതന്ത്ര്യസേനാനി ആയിരുന്ന ഉലഹന്നാൻ
കാഞ്ഞിരത്തുംമൂട്ടിലിന്റെയും പെരുന്ന ചക്കാലയിൽ മറിയാമ്മയുടെയും മകനായിരുന്നു ബബിൽ പെരുന്ന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകം അവതരിപ്പിക്കുന്നതിനിടെ കാലിനേറ്റ പരിക്കേറ്റതിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കുകൾകൊണ്ട് ആദ്യം ഇടതുകാലിലെ
മൂന്നു വിരലുകളും പിന്നീട് വലതുകാലിലെ രണ്ടു വിരലുകളും മുറിച്ചുമാറ്റിയിരുന്നു.

തുടർ ചികിത്സയ്ക്കായി ചങ്ങനാശേരി ആശുപത്രിയിൽ
ചികിത്സയിൽ കഴിയവേ രോഗം മൂർച്ഛിച്ചതോടെ വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഭാര്യ: ജൂലി (കറുകച്ചാൽ ). കൊവിഡ് പരിശോധനകൾക്കും
പോസ്റ്റമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.

പെട്രോൾ വില വർധനവിനെതിരെ പെരുന്ന
സ്റ്റാൻഡിൽ നാടകം അവതരിപ്പിക്കുന്നതിനിടെ കാലിനേറ്റ പരിക്കേറ്റതിനെ തുടർന്ന് ചങ്ങനാശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യകാലനാടക നടനും, മിമിക്രി കലാകാരനും ആയിരുന്നു.

ഒട്ടേറെ കലാസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റയാൾ നാടകത്തിലൂടെ സ്ട്രീറ്റ് തിയറ്ററിന് രൂപം കൊടുത്ത ബബിൽ പെരുന്ന സംസ്ഥാനത്തുടനീളം സെക്രട്ടറിയേറ്റ് നടയിലും എസ്.പി ഓഫീസിന് മുമ്പിലും മെഡിക്കൽ കോളേജിന്റെ
മുമ്പിലും, കളക്ട്രേറ്റിന് മുമ്പിലും, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ഓഫീസുകൾക്കു മുമ്പിലും മറ്റ് അധികാരികളുടെ ഓഫീസിന് മുമ്പിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.

രോഗികളെ കൊല്ലുന്ന മരുന്നിന്റെ വില, കുടിവെള്ള ക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യ പ്രശ്നം, പാചകവാതക വിലക്കയറ്റം, ബസ്സ്ചാർജ് വർദ്ധന,
ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എൻഡോസൾഫാൻ ദുരിത പ്രശ്നങ്ങൾ,
വൃദ്ധരോടുള്ള അവഗണന, എയ്ഡ്സ് ബോധവൽക്കരണം, കർഷകദു:ഖം, കൊറോണ ബോധവൽക്കരണം, പ്രവാസികളുടെ ദുഖ:ദുരിതങ്ങൾ, അധികൃതരുടെ
ശ്രദ്ധയിൽപ്പെടുത്തിയ ഒറ്റയാൾ നാടകങ്ങൾ, ട്രാഫിക് ബോധവൽക്കരണം, മദ്യം മയക്കുമരുന്ന് ബോധവൽക്കരണം, കർഷകദു:ഖം, വിലയേറിയ വോട്ടെന്ന പേരിൽ വൃദ്ധരെ
അവഗണിക്കുന്നതിനെതിരെ ഇലക്ഷൻ സമയത്ത് കരുതേണ്ട ചിഹ്നം പേരിൽ നാടകം അവതരിപ്പിച്ചു.

ഭരണത്തിന് ഒരു സ്പീഡ് കുറവ് തോന്നിയപ്പോൾ അതിന് സ്പീഡ് കൂട്ടാൻ ആമ വേഷത്തിൽ നടത്തിയ കലാപ്രകടനം, പെപ്സി, കൊക്കകോള മുതലായ
അനധികൃത പാനീയങ്ങൾക്കെതിരെ, ബാലപീഡനം, സ്ത്രീപീഡനം തുടങ്ങി നൂറിൽപരം
വിഷയങ്ങൾ പതിനായിരക്കണക്കിന് വേദികളിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ഇദേഹത്തിന് ലഭിച്ചിരുന്നു. ഇത് ഏറ്റുവാങ്ങുന്നതിനു മുൻപേയാണ് അഭിനയ ജീവിതത്തിൽ നിന്നും അപ്രതീക്ഷതമായ മടക്കം.