play-sharp-fill
തുറന്ന സംവാദത്തിന് രാംദേവിനെ ക്ഷണിച്ച് ഐഎംഎ; പക്ഷേ, ഒരു നിബന്ധനയുണ്ട്; ‘മിണ്ടരുത്..’; രാംദേവ് കാഴ്ചക്കാരനായി മാത്രം പങ്കെടുത്താല്‍ മതി; സംവാദത്തില്‍ മിണ്ടരുതെന്ന് കത്തില്‍ പ്രത്യേക പരാമര്‍ശം; സംവാദത്തിന്റെ തീയതിയും സമയവും രാംദേവിന് തീരുമാനിക്കാം

തുറന്ന സംവാദത്തിന് രാംദേവിനെ ക്ഷണിച്ച് ഐഎംഎ; പക്ഷേ, ഒരു നിബന്ധനയുണ്ട്; ‘മിണ്ടരുത്..’; രാംദേവ് കാഴ്ചക്കാരനായി മാത്രം പങ്കെടുത്താല്‍ മതി; സംവാദത്തില്‍ മിണ്ടരുതെന്ന് കത്തില്‍ പ്രത്യേക പരാമര്‍ശം; സംവാദത്തിന്റെ തീയതിയും സമയവും രാംദേവിന് തീരുമാനിക്കാം

സ്വന്തം ലേഖകന്‍

ഡെറാഡൂണ്‍: പൊതുവേദിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന സംവാദത്തിന് യോഗ ഗുരു രാംദേവിനെ ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഉത്തരാഖണ്ഡ് ഘടകം. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താനാണ് രാദേവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിക്കാമെന്നും ഡോ. അജയ് ഖന്ന ചൂണ്ടിക്കാട്ടുന്നു.

അലോപ്പതി മരുന്നുകളെ അപമാനിക്കുന്ന തരത്തില്‍ രാംദേവ് സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതു വിവാദമായ സാഹചര്യത്തിലാണ് ഐഎംഎയുടെ നീക്കം.
രാംദേവിന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഐഎംഎ ഉത്തരാഖണ്ഡ് പ്രിഡന്റ് ഡോ. അജയ് ഖന്ന, രാംദേവിനയച്ച കത്തില്‍ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവാദത്തിന്റെ തീയതിയും സമയവും രാംദേവിന് തീരുമാനിക്കാമെന്നും സ്ഥലം തങ്ങള്‍ നിശ്ചയിക്കുമെന്നും ഐഎംഎ അറിയിച്ചു. അലോപ്പതിയും ആയുര്‍വേദവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ചര്‍ച്ച ഉപകരിക്കുമെന്നാണ് ഐഎംഎ കത്തില്‍ പറഞ്ഞിരിക്കുന്നത്.

പതഞ്ജലി മരുന്നുകള്‍ ഉപയോഗിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ബാബാ രാംദേവ് തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷങ്ങള്‍ മരിച്ചുവെന്ന് രാംദേവ് പറയുന്നതിന്റെ വിഡിയോ വിവാദമായിരുന്നു.

യോഗ്യതയെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറാത്ത സാഹചര്യത്തില്‍ രാംദേവിനും സഹായി ബാലകൃഷ്ണയ്ക്കും കാഴ്ചക്കാരായി മാത്രം സംവാദത്തില്‍ പങ്കെടുക്കാമെന്നും കത്തില്‍ പറയുന്നു.

 

 

Tags :