play-sharp-fill
കൊവിഡിന് മരുന്ന് പരീക്ഷിച്ച് യോഗ ഗുരു ബാബാ രാംദേവ്: പരീക്ഷണം നടത്തിയത് രാജസ്ഥാനിലെ ആശുപത്രിയിൽ; കൊറോണക്കാലത്തും കച്ചവടം മെച്ചപ്പെടുത്താൻ ബാബാ രാംദേവ്

കൊവിഡിന് മരുന്ന് പരീക്ഷിച്ച് യോഗ ഗുരു ബാബാ രാംദേവ്: പരീക്ഷണം നടത്തിയത് രാജസ്ഥാനിലെ ആശുപത്രിയിൽ; കൊറോണക്കാലത്തും കച്ചവടം മെച്ചപ്പെടുത്താൻ ബാബാ രാംദേവ്

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: വിവാദ ആൾദൈവവും യോഗ ഗുരുവുമായ ബാബാ രാംദേവ് വീണ്ടും വിവാദത്തിൽ. മാഗി നിരോധിച്ച ശേഷം മാർക്കറ്റ് പിടിച്ചടക്കാൻ സ്വന്തം ന്യൂഡിൽസ് പുറത്തിറക്കിയ രാംദേവ് ഇപ്പോൾ നടത്തുന്ന തട്ടിപ്പാണ് പുതുതായി വാർത്തയിൽ ഇടം പിടിക്കുന്നത്. കൊറോണയെ എങ്ങിനെ മാർക്കറ്റ് ചെയ്ത് കച്ചവടം ചെയ്യാമെന്ന തന്ത്രമാണ് ബാബാ രാംദേവ് ഇപ്പോൾ നടത്തുന്നത്.

ബാബാ രാംദേവിന്റെ കമ്പനി കോവിഡ് പ്രതിരോധമരുന്നെന്ന് അവകാശപ്പെടുന്ന കൊറോണിൽ മരുന്ന് അനുമതിയില്ലാതെ പരീക്ഷിച്ചതാണ് ഇപ്പോൾ വിവാദമായി. ആശുപത്രിയ്ക്ക് നോട്ടീസ.: രാജ്സ്ഥാനിലാണ് സംഭവം. ആശുപത്രിക്ക് രാജസ്ഥാൻ സർക്കാർ നോട്ടീസ് അയച്ചു. ജയ്പുരിലെ നിംസ് ആശുപത്രിക്കാണ് രാജസ്ഥാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി തേടാതെയാണ് ആശുപത്രി മരുന്ന് പരീക്ഷിച്ചത്. നിംസുമായി ചേർന്നാണ് മരുന്ന് വികസിപ്പിക്കുകയും പരീക്ഷണം നടത്തിയതെന്നുമാണ് പതഞ്ജലിയുടെ വാദം. ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുർവേദിക്സും ചൊവ്വാഴ്ചയാണു കൊറോണിൽ എന്ന പേരിൽ പുതിയ മരുന്ന് പുറത്തിറക്കിയത്.

ഈ മരുന്ന് 280 പേരിൽ പരീക്ഷണം നടത്തിയിരുന്നെന്നും മൂന്നു ദിവസത്തിനുള്ളിൽ 69 ശതമാനം ആളുകളുടെയും ഏഴ് ദിവസത്തിനുള്ളിൽ 100 ശതമാനം ആളുകളുടെയും കോവിഡ് രോഗം മാറിയെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ, മരുന്നു പരീക്ഷണം നടത്തി യതിന്റെ വിവരങ്ങളും പരിശോധനാ റിപ്പോർട്ടുകളും വെളിപ്പെടുത്താൻ തയാറായില്ല.

കോവിഡ് മരുന്ന് എന്ന തരത്തിൽ പരസ്യം നൽകരുത് ആയുഷ് മന്ത്രാലയം നിർദേശിച്ചിരുന്നു. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ, മരുന്നു തയാറാക്കിയതിന്റെ വിശദാംശങ്ങൾ, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ നൽകണമെന്നും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.