
ഡല്‍ഹി:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡല്‍ഹി കോടതി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര
സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണല്‍ സെഷൻസ് ജഡ്ജി അജയ് നാഗറാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
2015 നും 2018 നും ഇടയില്‍ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകള്‍ കാണാൻ നിർബന്ധിച്ചുവെന്നുമാണ് അന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ പരാതി.പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പരാതിക്കാരി

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കുന്ന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീല ചിത്രം യാദൃച്ഛികമായി കണ്ടുവെന്ന് സമ്മതിച്ച പരാതിക്കാരി, പ്രതി തന്നെ അശ്ലീല വീഡിയോകള്‍ കാണിച്ചുവെന്ന മൊഴിയില്‍ നിന്ന് പിന്മാറിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.പ്രതിയോട് ആകർഷണം തോന്നിയിരുന്നുവെന്നും പ്രണയ ലേഖനങ്ങള്‍ എഴുതി നല്‍കിയിരുന്നുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴി, പ്രണയബന്ധമാണ് ഇവർക്കിടയില്‍ ഉണ്ടായിരുന്നതെന്ന് കാണിക്കുന്നതാണെന്നും കോടതി പറഞ്ഞു
പെണ്‍കുട്ടി കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗ പരാതി നല്‍കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരായ നിവേഷ് ശർമയും റിതു സിങ്ങും വാദിച്ചു.