ബാഹുബലി വീണ്ടും വരുന്നു; രണ്ട് ഭാഗങ്ങളല്ല, ഇത്തവണ എത്തുന്നത് ഒറ്റ ചിത്രമായി

Spread the love

ഹൈദരാബാദ്:  എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ ബ്ലോക്ക് ബസ്റ്ററായി മാറിയ സിനിമകളാണ് ബാഹുബലി ഭാഗങ്ങള്‍. ആയിരം കോടിയിലധികം രൂപയാണ് ഇതിന്റെ രണ്ടാം ഭാഗം ആഗോളതലത്തില്‍ നേടിയത്.

video
play-sharp-fill

ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ട ഒരു ദൃശ്യാനുഭവമായിരുന്നു ഈ ചിത്രങ്ങള്‍. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേർന്ന് ഒരറ്റ ഭാഗമായി പുറത്തിറക്കാനാണ് ഇപ്പോള്‍ അണിയറ പ്രവർത്തകരുടെ തീരുമാനം.

 

ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താംവാർഷികത്തിലാണ് നിർമാതാക്കളുടെ പുതിയ തീരുമാനം. 2015 ലായിരുന്നു ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടു വർഷങ്ങള്‍ക്കു ശേഷം 2017 ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീർത്തിരുന്നു. ഈ വർഷം ജൂലായിലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പത്തുവർഷം പൂർത്തിയാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒക്ടോബറോടെ ചിത്രം ആഗോളതലത്തില്‍ റീ റിലീസ് ചെയ്യുമെന്ന് നിർമാതാക്കള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകള്‍. ഒന്നും രണ്ടും ഭാഗങ്ങള്‍ ദൈർഘ്യംകുറച്ച്‌ ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്.

 

രണ്ടുഭാഗങ്ങള്‍ ചേർത്ത് ഒരു സിനിമയായി ഇറക്കുമ്ബോള്‍ പുതിയൊരു അനുഭവമായിരിക്കും സിനിമാ പ്രേക്ഷകർക്ക് നല്‍കുക എന്നാണ് കരുതപ്പെടുന്നത്. ഭാഷാന്തരങ്ങള്‍ ഭേദിച്ച്‌ ബോക്‌സ് ഓഫീസില്‍ ചരിത്രം തീർത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. എസ് എസ് രാജമൗലിയുടെ എല്ലാ സിനിമകളും ഇത്തരത്തില്‍ പ്രേക്ഷക പ്രീതി ലഭിച്ചവയാണ്.