
പേടി വേണ്ട, അമ്പലപ്പുഴയിലെ ബാറിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
ആലപ്പുഴ : അമ്പലപ്പുഴയില്‍ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബണ്ടിച്ചോറിന്‍റെ രൂപ സാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് അമ്ബലപ്പുഴ പോലീസ് അറിയിച്ചു.
നീർക്കുന്നത്തെ ബാറില്‍നിന്നായിരുന്നു ബണ്ടിച്ചോറിന്‍റെ രൂപ സാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞദിവസം ലഭിച്ചത്. തുടർന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
ബാറില്‍നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയ ബാർ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പോലീസ് പ്രദേശത്തേ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബണ്ടിച്ചോർ അവസാനമായി കോയമ്ബത്തൂർ ജയിലിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍മോചിതനായോ എന്നും പോലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോർ. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.