
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെുള്ള നാല് പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ.
കേസിലെ അന്തിമവിധിയല്ലെന്നും മേല്‍കോടതികളുണ്ടെന്നും ബി സന്ധ്യ പ്രതികരിച്ചു. ഗൂഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണ്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവര്‍ത്തിച്ചു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ബി സന്ധ്യ പറഞ്ഞു.
ഈ ഒരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അന്തിമവിധി വരെ ഇരയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് ബി സന്ധ്യ വ്യക്തമാക്കി. മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ഒരുപാട് വെല്ലുവിളികള്‍ വിചാരണ വേളയില്‍ നേരിട്ടിരുന്നുവെന്നും ബി സന്ധ്യ പറഞ്ഞു. മേല്‍കോടതികളില്‍ നീതിയ്ക്കായി അന്വേഷണ സംഘവും പ്രോസിക്യൂട്ടറും പോരാടുമെന്ന് കരുതുന്നതായി ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


