രണ്ട് ദിവസം വൈകിയാലും സ്വർഗം ഇടിഞ്ഞു വീഴില്ലല്ലോ, പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Spread the love

ബം​ഗ്ളൂരു : പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ആശ്വാസം. യെദിയൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നി‌ർദ്ദേശിച്ചു.

പോക്സോ കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുമ്പാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ദിവസം വൈകി യെദിയൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് കോടതി ചോദിച്ചു.

ജൂൺ 17വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ യെദിയൂരപ്പയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളുരിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പ മറുപടി നൽകിയത്. എന്നാൽ പോക്സോ കേസ് ആയതിനാൽ ജൂൺ 15ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അന്വേഷണ സംഘം നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബംഗളുരു കോടതി പുറത്തിറക്കിയത്. തുടർന്നാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയ്ക്കൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 54കാരിയായ മാതാവാണ് യെദിയൂരപ്പയ്ക്കെതിരെ പരാതി നൽകിയത്. അന്വേഷണത്തിനിടെ 54കാരി ശ്വാസകോശ കാൻസർ ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു.

യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു.