പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു; അഭിഭാഷകൻ ബി.എ ആളൂരിനെതിരെ വീണ്ടും കേസ്; പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം സെൻട്രല്‍ പോലീസ്

Spread the love

കൊച്ചി: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

video
play-sharp-fill

എറണാകുളം സെൻട്രല്‍ പോലീസ് ആണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി.

പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ നിലവില്‍ ആളൂരിനെതിരെ രണ്ട് കേസുകള്‍ സെൻട്രല്‍ പൊലീസിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയെ ഓഫിസില്‍ വച്ച്‌ അപമാനിച്ചുവെന്നതും, ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.