വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

Spread the love

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വി എസിന്റെ ജന്മവീടു കൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു.

video
play-sharp-fill

ഓർമയൊക്കെ നഷ്ടപ്പെട്ടിരുന്നു. വിഎസ് മരിക്കുമ്പോൾ ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരൻമാർ നേരത്തെ മരിച്ചു. ആഴിക്കുട്ടിയുടെ സംസ്കാരം വീട്ടു വളപ്പിൽ ഇന്ന് നടക്കും. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.