
കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ ‘സരോവര’ത്തില്‍ ശ്രീപാര്‍വതി അന്തരിച്ചു; വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം
തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ ‘സരോവര’ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്‍, സുനില്‍.
മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തുന്നത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
Third Eye News Live
0