
പത്തനംതിട്ട; ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോർട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സ്‌പെഷ്യല്‍ കമ്മീഷണർ ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൃത്യമായ കണക്ക് ബില്ലുകളില്‍ ഇല്ല. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തല്‍ നിർമാണം അടക്കം നല്‍കിയത് ടെൻഡർ ഇല്ലാതെയാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകയ്ക്ക് കരാർ നല്‍കിയത്.
കണക്കുകളില്‍ ജിഎസ്ടി ബില്ലുകള്‍ അടക്കം ഇല്ലാത്തത് ദേവസ്വം ബോർഡിന് വലിയ നഷ്ടമുണ്ടാക്കും ഉപകരാർനല്‍കിയതില്‍ കൃത്യമായ കണക്കില്ല. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിംഗിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരി അല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ആയിട്ടില്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികള്‍ തീരുമാനിച്ചെങ്കിലും എട്ടുലക്ഷമാണ് ചെലവാക്കിയത്.ന്നും രണ്ടുകോടിയുടെ സ്‌പോണ്‍സർഷിപ്പ് വരുമാനം അവ്യക്തമാണ്. വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല’- റിപ്പോർട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്‌ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്‌പോണ്‍സർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടില്‍ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയയെന്നാണ് റിപ്പോർട്ട്.



